2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ആഘോഷങ്ങള്‍ ബാക്കി വക്കുന്നത്

അങ്ങനെ ഒരു ഓണവും കൂടി കഴിഞ്ഞു. എല്ലാവരും തിരക്കുകളിലേക്ക് തിരിച്ചു പോയി.ഇന്നെന്തോ വല്ലാത്ത ഒറ്റപ്പെടല്‍.
       സ്കൂളിലെ പൂക്കളമത്സരവും ഓണപ്പൂട്ടും ഒന്നുമില്ലാത്ത ആദ്യത്തെ ഓണമാണിത്.അന്നും ഞാനിങ്ങനെ തന്നെ ആയിരുന്നു.പത്തു ദിവസം ചേച്ചിയോട് മത്സരിച്ചു പൂ പറിച്ച്‌ പൂക്കളമിട്ട്,ഓരോ ദിവസവും ആഘോഷിച്ച് ഒടുവില്‍ മുറ്റത്തു നിന്നും പൂക്കളം മായുമ്പോള്‍ മനസിലെവിടെയോ ഒരു വിങ്ങല്‍. ഓണവധികഴിഞ്ഞു തുറക്കുന്ന ആദ്യദിവസം "എനിക്ക് സ്കൂളില്‍ പോണ്ടാ... " എന്ന് പറഞ്ഞു കരച്ചില്‍. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉറക്കെയുള്ള ഈ കരച്ചില്‍ മാത്രം മാഞ്ഞുപോയി.മനസ്സ് അന്നും ഇന്നും കരയാറുണ്ട്.പക്ഷെ ആ വിഷമം കുറച്ചു നീണ്ടുനില്‍ക്കു.സമയമേ  നീണ്ടു  നില്‍ക്കു. സ്കൂള്‍  കളിയും ചിരിയുമെല്ലമായി ആ കണ്ണീര്‍ തുടച്ചു നീക്കും.
   പിന്നെ പ്ലസ്‌ ടു ക്ലാസ്സില്‍ എത്തിയപ്പോള്‍ തിരുവോണം ഒഴിച്ചുള്ള എല്ലാ ദിവസവും എന്ട്രന്‍സ് ക്ലാസ്സുകള്‍ അപഹരിച്ചത് കൊണ്ടോ,സ്കൂള്‍ തുറന്നിട്ടാണ് ഞങ്ങള്‍ ശരിക്കും  ആസ്വദിച്ചിരുന്നത് എന്നതുകൊണ്ടോ എന്തോ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളും എന്നെ വേദനിപ്പിച്ചിരുന്നില്ല.
       പക്ഷേ ഈ ഓണം എനിക്കല്പം വ്യതസ്തമായിരുന്നു. സ്കൂള്‍ വിട്ടിറങ്ങിയിട്ടു  5 മാസം കഴിയുന്നു.ഇത്രയും നീണ്ട അവധിക്കാലം ആദ്യമൊക്കെ ആസ്വദിച്ചിരുന്നു.പിന്നെ പിന്നെ ഒറ്റയ്ക്ക് വീട്ടില്‍...മടുത്തു തുടങ്ങി.അതുകൊണ്ടാണ് എല്ലാവരും ഒത്തുചേര്‍ന്ന ഈ കുറച്ചു ദിവസങ്ങള്‍ എനിക്കേറെ പ്രിയപ്പെട്ടതായത്.പക്ഷേ ഇന്ന് വീണ്ടും ഇവിടെ തനിച്ചായപ്പോള്‍........
  കുട്ടിക്കാലത്ത് ഞാന്‍ ആലോചിച്ചിരുന്നു,വയസയവര്‍ക്ക് എത്ര സുഖമാണ്.  സ്കൂളില്‍ പോകേണ്ട,മറ്റു ഉത്തരവാദിത്തങ്ങളില്ല.പക്ഷേ ഇന്നെനിക്കറിയാം.എനിക്കിപ്പോള്‍ തോന്നുന്നതിനെക്കാള്‍ എത്ര വലിയ വേദനയായിരിക്കും അവര്‍ക്ക്.എനിക്കിനി വീണ്ടും   തിരക്കുകളിലേക്ക് മടങ്ങാന്‍ കുറച്ചു  ദിവസങ്ങള്‍  കൂടി.എനിക്കറിയാം ഈ ഒറ്റപ്പെടല്‍ അധികം നീണ്ടുനില്‍ക്കില്ലെന്നു.പക്ഷേ എന്റെ അമ്മൂമ്മമാര്‍ക്ക് എന്നും ഒരുപോലെ തുടരുന്ന ഈ ജീവിതത്തില്‍   വലിയ  സ്വപ്നങ്ങളാണ് സന്തോഷങ്ങളാണ് ഈ  ആഘോഷങ്ങള്‍.
       ക്യാമറയില്‍ ഇന്നലെ പകര്‍ത്തിയ ചിത്രങ്ങള്‍ കാണുകയായിരുന്നു ഞാന്‍.അതിലും മിഴിവുറ്റ ചിത്രങ്ങളായി മനസ്സില്‍ ഓണം ബാക്കി നില്‍ക്കുന്നു.സത്യത്തില്‍ ഈ കൊച്ചു കൊച്ചു ആഘോഷങ്ങലല്ലേ നമ്മുടെയൊക്കെ ജീവിതത്തെ സുന്ദരമാക്കുന്നത്...ഞാനും കാത്തിരിക്കുകയാണ്‌ അടുത്ത ആഘോഷത്തിനായി.  

10 അഭിപ്രായങ്ങൾ:

  1. follow button work aakunnilla... enikku gmail id vechu comment cheyyanum pattunnilla..

    മറുപടിഇല്ലാതാക്കൂ
  2. കുറച്ചു കൂടി എഴുതാം.പിന്നെ തന്റെ രഫ്ലെഷിയ നന്നായി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ മണ്ടൂസൻ അറിയാല്ലോ അല്ലേ ? വീട്ടിൽ ഒറ്റക്കിരിക്കുന്നതിന്റെ മടുപ്പ് ശരിക്കും അറിയാവുന്ന ആളായോണ്ട് പറയ്വാ. എന്നെ വല്ലാതെ പിടിച്ചുലച്ചു. നാലു മാസത്തെ അവധിക്കാലത്തിന്റെ വിഷമമേ ഇതിൽ പറഞ്ഞിട്ടുള്ളൂ. അപ്പോൾ രണ്ട് വർഷങ്ങൾ കഴിഞ്ഞ ഏകാന്തതയുടെ നീളം ഊഹിക്കാമല്ലോ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. ഹും !മനുഷ്യന്‍ ഇവിടെ വര്‍ഷങ്ങളായി കൊതിക്കുന്നു , മൂന്നു മാസമെങ്കിലും നാട്ടില്‍ ഒന്നിച്ചു കഴിയാന്‍ !!

    മറുപടിഇല്ലാതാക്കൂ