2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഞങ്ങടെ മുറ്റത്തും റഫ്ളേഷ്യ!!!!!!

   ന്നലെ വൈകുന്നേരം നാല് നാലര മണിയായിക്കാണും, ഉച്ചയുറക്കം ക‍ഴി‍ഞ്ഞ് ഞാനെഴുന്നേറ്റപ്പോള്‍ വീട്ടിലാരുമില്ല. എല്ലാരും കൂടി എന്നെക്കൂട്ടാതെ എ‍ങ്ങോട്ടാണ് പോയതെന്നാലോചിച്ച് കണ്‍ഫ്യൂഷനടിച്ച്    ഇരിക്കുമ്പോള്‍ തറവാട്ടില്‍ നിന്ന് നല്ല ബഹളം,നേരെ അങ്ങോട്ട് ഓടി.ഊഹം തെറ്റിയിട്ടില്ല.അച്ഛനും,അമ്മയും, ചേച്ചിയും വയ്യാത്ത അമ്മൂമ്മയും കൂടി അവിടെ നില്കുന്നുണ്ട്.ഉണ്ണി(പാപ്പന്റെ മകന്‍) എന്തിന്റേയോ വീഡിയോ എടുക്കുന്ന  തിരക്കിലാണ്. ഇനി അവിടെ വല്ല വാല്‍നക്ഷത്രവും പൊട്ടിവീണോ എന്ന് വിചാരിച്ച് നോക്കുമ്പോള്‍ഒരു പൂവാണ് സംഭവം(പൂവാ​ണെന്ന് ആദ്യമെനിക്ക് തോന്നീല്ലാട്ടാ)സാമാന്യം
നല്ല നാറ്റമുള്ളതോണ്ട് ആരും  മൂക്കില്‍ നിന്ന് കയ്യെടുത്തിട്ടില്ല.
       ഉണ്ണിയാണ് സംഭവം വിവരിച്ച് തന്നത്.രാവിലെ മുതല്‍ മുറ്റത്തേക്കിറങ്ങുമ്പോള്‍ എലി ചത്തുചീ‍ഞ്ഞ നാറ്റം.
അങ്ങനെ അവനും പപ്പയും കൂടി പറമ്പുമുഴുവന്‍ അരിച്ച്പെറുക്കിയിട്ടും ഒരു എലിവാല് പോലും കിട്ടീല.പറമ്പ് നിരീക്ഷണത്തിനിടയിലാണ് പുല്ലിനിടയില്‍ ഈ പുതിയ പൂവിനെ അവന്‍ കണ്ടുപിടിച്ചത്,കാണാന്‍ അത്യാവശ്യം വലിപ്പമുണ്ട്,നല്ല നാറ്റവും,ഇത് റഫ്ളേഷ്യ തന്നെ.
        അങ്ങനെ കേരളത്തിലൊക്കെ റഫ്ളേഷ്യ വിടരുമോ,പണ്ട് നാലാം ക്ലാസിലെ ടെക്സ്റ്റ്ബുക്കില്‍ വായിച്ച
വിവരം വച്ച് ഞാന്‍ പറ‍ഞ്ഞു-"ഹേയ് ഇത് റഫ്ളേഷ്യയൊന്നുമല്ല,അതിരു പത്തിരുപത്തൊന്ന് കിലോ വരും"
അവന്‍ വിട്ട് തരുമോ,"പോടീ,പൊട്ടീ,ഇത് റഫ്ളേ‍ഷ്യയുടെ മൊട്ടാണ്.അതാ വലിപ്പമില്ലാത്തെ".പറമ്പിലെ
ഓരോ പുല്ലിന്റേയും പേര് വേര്‍തിരിച്ചറിയാവുന്ന അമ്മൂമ്മക്കും ഇതെന്താണ് സംഭവം എന്ന് പിടികിട്ടിയില്ല.
അങ്ങനെ ഞങ്ങള്‍ ഉറപ്പിച്ചു ഇത് റഫ്ളേഷ്യ തന്നെ.മേമ പറ‍ഞ്ഞു"പിള്ളേരെ, വേഗം പോയി റെഡ്യായി വാ,നമുക്ക് എസിവീക്ക്  വിളിക്കാം."കേട്ട പാതി കേള്‍ക്കാത്ത പാതി ‍ഞങ്ങള്‍ വീട്ടിലേക്ക് ഓടി.
ഞങ്ങള്‍ എസിവിക്ക് വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് ,പാപ്പന്റെ ഒരു ഫ്രണ്ട് വരുന്നത്.വന്നതല്ല,റഫ്ളേ‍ഷ്യ
കാണാന്‍ വിളിച്ച് വരുത്തിയതാണ്.അയാള്‍ സംഭവം കണ്ട് ഇത് റഫ്ളേഷ്യയൊന്നുമല്ല,ചേനേടെ പൂവാ എന്നും
പറ‍ഞ്ഞിട്ട് പോയി.
 അങ്ങനെ അങ്ങ് വിട്ട് കൊടുക്കാനൊക്കുമോ,ഇനി നമുക്കൊരു പബ്ലിസിറ്റി വേണ്ട എന്ന് വച്ചിട്ട്
പറഞ്ഞതാണെങ്കിലോ,ഞങ്ങള്‍ നേരെ നെറ്റില്‍ കയറി സെര്‍ച്ചി നോക്കി.പക്ഷെ വിരി‍ഞ്ഞ റഫ്ളേഷിയേടെ
പടം മാത്രമേ ഉള്ളൂ,നിറമൊക്കെ ഏതാണ്ട് മാച്ച് ചെയ്യുന്നുണ്ട്..എന്നാപ്പിന്നെ ചേനപ്പൂവ് എങ്ങനെ ഇരിക്കും
എന്ന് നോക്കാമെന്ന് വ‍ച്ച് അതും സര്‍ച്ച് ചെയ്തു.
                                    അപ്പോ ദാണ്ടെ കിടക്കുന്നു നമ്മുടെ റഫ്ളേഷ്യ.
എല്ലാവരുടേം മുഖമൊന്ന് കാണേണ്ടതായിരുന്നു."അല്ലെങ്കിലും ഈ റഫ്ളേഷ്യാന്ന് പറഞ്ഞാല്‍ ഒരു തരം
ചേന തന്നെയാന്നേ"മേമയുടെ കമന്റ്.അങ്ങനെ ഞങ്ങളൊരു നിഗമനത്തിലെത്തി-റഫ്ളേഷ്യ ഒരു തരം
ചേന തന്നെ.

7 അഭിപ്രായങ്ങൾ:

  1. പോസ്റ്റ് ഇഷ്ടപ്പെട്ടു കേട്ടോ ?
    പിന്നെ ഇവിടെ വേറൊരുചിരുതയും കൂടെ ഉണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  2. വളരെനല്ല പോസ്റ്റ്.തുടരുക ...ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. എഴുത്ത് നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതുക. അഭിനന്ദനങ്ങള്‍.
    ഇനിയും വരാം ഇതിലൂടെ സമയം കിട്ടുമ്പോഴെല്ലാം

    മറുപടിഇല്ലാതാക്കൂ
  4. തുടര്‍ന്നും എഴുതുക. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ