2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ചെറിയ കണ്ണുകള്‍ക്ക് മാത്രം കാണാവുന്ന ചില കാര്യങ്ങള്‍

 "അമ്മു...മഴ വരുന്നുണ്ട് കളി നിര്‍ത്തി അകത്തേക്ക് കേറ്."
 അമ്മു മനസില്ലാ മനസ്സോടെ എഴുന്നേറ്റു.   മഴയ്ക്ക് വരാന്‍ കണ്ട ഒരു നേരം. അമ്മു ഉറുമ്പ് നിരീക്ഷണത്തിലായിരുന്നു.വരി വരിയായി നീങ്ങുന്ന ഉറുമ്പുകള്‍. ഉറുമ്പുകളില്‍ രാജാവും റാണിം ഒക്കെണ്ടത്രേ.അപ്പുവേട്ടന്‍ പറഞ്ഞതാണ്‌.
 ഏട്ടന്‍ കണ്ടിട്ടിണ്ട്ത്രേ.എനിക്കും കാട്ടിത്തരാന്‍ പറഞ്ഞിട്ട് എന്താ പവറ്. ഇന്ന് കണ്ടുപിടിച്ചിട്ടെ എണിക്കൂന്ന്വച്ചിട്ടിരുന്നതാ.
  "അമ്മു നിന്നോടല്ലേ കേറി ഇരിക്കാന്‍ പറഞ്ഞെ "ഇനിയം കേറി   ഇല്ലെങ്കില്‍ അടിയായിരിക്കും.അമ്മു
  ഓടി ചവിട്ടുപടിമേല്‍ ഇരുന്നു.ആകാശത്തേക്ക് നോക്കി. കറുത്തിരുന്ന്ടിരിക്കുന്നു.നല്ല  കാറ്റുമുണ്ട് .        .മഴയെക്കാള്‍ അമ്മുവിനിഷ്ടം ഈ തണുത്ത കാറ്റാണ്.മഴ  വീണു തുടങ്ങി.
   അമ്മ അടുക്കളയില്‍ നിന്നും ഓടി  വരുന്നുണ്ട്.അയയില്‍ ഉണങ്ങാനിട്ട തുണിയൊന്നും എടുത്തിട്ടില്ല.മഴക്കൊപ്പം ഈ  ഓട്ടവും പതിവാണ്.
   അമ്മു  ഉറുമ്പുകളെ നോക്കി.വീടിനരികത്തുകൂടിയാണ്  പോകുന്നത്.മഴ വെള്ളം അടുത്തെത്തിയിട്ടില്ല.
അമ്മു  നോക്കിക്കൊണ്ടിരിക്കെ ഒരു ഉറുമ്പ് വെള്ളം പോകുന്ന ചാലിലേക്ക് വീണു .അത് പിടയുന്നുണ്ട്‌. അമ്മു എഴുന്നേറ്റു.അത് ഒഴുകിപ്പോകുന്നതിന് മുന്‍പേ രക്ഷപ്പെടുത്തണം.അവള്‍ അവിടെക്കോടി. കുനിഞ്ഞിരുന്നു ഉറുമ്പിനെ നോക്കുമ്പോഴേക്കും പുറത്തൊരടി വീണിരുന്നു. "നിന്നോട് കേറി ഇരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല അല്ലെ"അമ്മ കയ്യില്‍ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി.
   "അമ്മേ ആ ഉറുമ്പ്.."
."മിണ്ടാടിരുനോണം മഴ കൊണ്ട് പനീ  പിടിച്ചാല്‍ കൊണ്ട്  നടക്കാന്‍ ഞാന്‍ തന്നെ ഉള്ളു."
    അമ്മു വിതുമ്മിക്കരഞ്ഞു.അടിയുടെ വേദന കൊണ്ടല്ല.പാവം ആ   ഉറുമ്പ്  അതിനുണ്ടാവില്ലേ അച്ഛനും അമ്മയും.മോനെ കാണാതാവുമ്പോ  ആ അമ്മ എന്തോരം വിഷമിക്കും.
 അല്ലെങ്കിലും ഈ അമ്മ ഇങ്ങനെയാണ്.ഇന്നലെ ഉറങ്ങാന്നേരം പ്രവിന്റെം ഉറുമ്പിന്റേം  കഥ പറഞ്ഞുതന്ന്,അപകടത്തില്‍ പെട്ടോരെ രക്ഷിക്കണംന്നൊക്കെ പറഞ്ഞിട്ടിപ്പോ
 അമ്മു   കരഞ്ഞുകൊണ്ടിരുന്നു.അവള്‍ക്കറിയില്ലല്ലോ വളര്‍ന്നു 'വലുതായ'വര്‍ക്ക് തന്നെക്കാള്‍ ചെറിയ
ജീവിതങ്ങളെ കാണാനാവില്ലെന്ന്.

7 അഭിപ്രായങ്ങൾ:

  1. അവസാന വരികൾ ഹൃദയത്തിൽ കൊണ്ടു
    (ബൂലോകത്തെ എന്റെ ആദ്യ കമന്റ്)

    മറുപടിഇല്ലാതാക്കൂ
  2. ശരിയാ വളര്‍ന്നു വലുതായവക്ക് പലപ്പോഴും തന്നിലും ചെറിയ ജീവിതങ്ങളെ കാണാന്‍ കഴിയില്ല ..ഇനി കണ്ടാലും കണ്ടില്ലെന്നു നടിക്കും..

    മറുപടിഇല്ലാതാക്കൂ
  3. നല്ല ശൈലിയാണ്.തുടര്‍ച്ചയായി എഴുതുക.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. അവള്‍ക്കറിയില്ലല്ലോ വളര്‍ന്നു 'വലുതായ'വര്‍ക്ക് തന്നെക്കാള്‍ ചെറിയ
    ജീവിതങ്ങളെ കാണാനാവില്ലെന്ന്.നല്ല വരികൾ . വേഡ് വേരിഫിക്കേഷൻ മാറ്റൂ

    മറുപടിഇല്ലാതാക്കൂ
  6. Super blog and super writing... Wish u all the best...Super blog and super writing... Wish u all the best...

    മറുപടിഇല്ലാതാക്കൂ